
പാലക്കാട്: അമ്പത്തിമൂന്നുകാരിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോലന്നൂർ സ്വദേശി രാജനാണ് ഭാര്യ ചന്ദ്രികയെ കൊലപ്പെടുത്തിയത്. തോലന്നൂർ സ്വദേശികളായ ഇവർ ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത് രണ്ടാഴ്ച്ച മുമ്പാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു. അയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. മകൾ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഒന്നര വർഷം മുൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനു മുൻപും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.











